Latest News
Loading...

സൗജന്യ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

ബിജെപി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റിയുടെയും യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്ക് സൗജന്യ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്യുകയാണ്. 

ആദ്യഘട്ടം എന്ന നിലക്ക് അൻപതോളം വിദ്യാർഥികൾക്കാണ് കിറ്റുകൾ നൽകുന്നത്. പരിപാടിയുടെ ഉദ്ഘാടനം അഞ്ചാം വാർഡിലെ ഒരു വിദ്യാർത്ഥിക്ക് പഠനകിറ്റ് നൽകിക്കൊണ്ട് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ കെ. ബി മധു നിർവഹിച്ചു.

ബിജെപി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  രമേശൻ പി. എസ്,യുവമോർച്ച ജില്ല സെക്രട്ടറി വിഷ്ണു ബാബുരാജ്, യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  അഖിൽ മോൻ പി. എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments