Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഗവൺമെൻറ് ആശുപത്രിയിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് DYFI

പൂഞ്ഞാർ തെക്കേക്കര ഗവൺമെൻറ് ആശുപത്രിയിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് DYFI പൂഞ്ഞാർ തെക്കേക്കര ടൗൺ യൂണിറ്റ് കമ്മിറ്റി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യുവിന് നിവേദനം നൽകി.. 

ദിവസവും നൂറുകണക്കിന് ആൾക്കാർ വരുന്ന മലയോര മേഖലയിലെ പ്രധാനപ്പെട്ട ആശുപത്രിയാണ് എന്നാൽ ഒരു പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ പൂഞ്ഞാർ ഈരാറ്റുപേട്ട റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാണ്..
ആശുപത്രിയിലെ പിൻവശത്ത് വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കാവുന്നതാണ് അതിനുള്ള സ്ഥലവും അവിടെയുണ്ട് , എത്രയും പെട്ടെന്ന് തന്നെ പാർക്കിംഗ് സൗകര്യം ഉണ്ടാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

 ഡിവൈഎഫ്ഐ ടൗൺ യൂണിറ്റ് സെക്രട്ടറി ജിതിൻ ശശി, യൂണിറ്റ് പ്രസിഡണ്ട് അഡ്വ: ഈശ്വർ രാജ് തുടങ്ങിയവർ പങ്കെടുത്തു.. 

Post a Comment

0 Comments