Latest News
Loading...

DYFI പഠനോപകരണങ്ങളും സ്മാർട്ട് ഫോണും വിതരണം ചെയ്തു

പൂഞ്ഞാർ : ഡിവൈഎഫ്ഐ കുന്നോന്നി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സ്മാർട്ട് ഫോണും വിതരണം ചെയ്തു. 
 സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് വാർഡ് മെമ്പർ ബീന മധുമോനു പഠനോപകരണങ്ങൾ കൈമാറികൊണ്ട് വിതരണം ഉദ്‌ഘാടനം ചെയ്തു.

 സിപിഐ എം ലോക്കൽ സെക്രട്ടറി ടി എസ് സിജു, ഏരിയ കമ്മിറ്റി അംഗം ടി എസ് സ്നേഹാധനൻ, ലോക്കൽ കമ്മിറ്റി അംഗം പി വി വിജേഷ്, ബ്രാഞ്ച് സെക്രട്ടറി പി കെ അനുകുട്ടൻ, പി ഡി ശശി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് മിഥുൻ ബാബു, മേഖല സെക്രട്ടറി എം പി പ്രമോദ്, പ്രസിഡന്റ്‌ അഡ്വ.അക്ഷയ് ഹരി,യൂണിറ്റ് പ്രസിഡന്റ് മജേഷ്, സെക്രട്ടറി കണ്ണൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം നിഷ സാനു, യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡൻ്റ് ജാൻസ് വി തോമസ് എന്നിവർ പങ്കെടുത്തു.





Post a Comment

0 Comments