Latest News
Loading...

ലക്ഷ്മി വി നായരെ DYFI അനുമോദിച്ചു

പൂഞ്ഞാർ : നാസയുടെ സഹകരണത്തോട് കൂടി നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രോഗ്രാമായ ഗ്ലോബ് പ്രോഗ്രാമിലേക്ക് 121 രാജൃങ്ങളിൽ നിന്ന് 12 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തതിൽ ഏഷ്യൻ പസഫിക് റീജിയനിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച ലക്ഷ്മി വി നായരെ ഡിവൈഎഫ്ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമിറ്റി അനുമോദിച്ചു. 

ഡിവൈഎഫ്ഐയുടെ ഉപഹാരം ജില്ലാ സെക്രട്ടറി സജേഷ് ശശി ലക്ഷ്മിക്ക് നൽകി. 
സിപിഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു,മേഖല സെക്രട്ടറി എം പി പ്രമോദ്, ജിബിൻ ജോർജ്, ജോബിൻസ് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments