Latest News
Loading...

പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റ് പഠനൊപകരണങ്ങൾ വിതരണം ചെയ്തു.

പൂഞ്ഞാർ : ഡി വൈ എഫ് ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പഠനൊപകരണങ്ങൾ വിതരണം ചെയ്തു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റാണ് ഇതിനാവിശ്യമായ തുക കണ്ടെത്തിയത്. ഗവണ്മെന്റ് എൽ പി സ്കൂൾ കൈപ്പള്ളി , ഗവണ്മെന്റ് വെൽഫയർ എൽ പി സ്കൂൾ കുന്നോന്നി എന്നിവടങ്ങളിലാണ് ആദ്യഘട്ടമായി നടത്തിയ പഠനോപകരണ വിതരണം . സിപിഐഎം ജില്ലാ കമ്മറ്റിയഗം ജോയ് ജോർജ്ജ് ഉദ്ഘാടനം ചെയ്യതു. ലോക്കൽ സെക്രട്ടറി റ്റി എസ് സിജു, ലോക്കൽ കമ്മിറ്റിയഗം സി എസ് വിനോദ്, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അഡ്വ അക്ഷയ് ഹരി, പ്രസിഡന്റ്‌ പ്രമോദ് എം പി എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments