Latest News
Loading...

കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച് DYFI പ്രവർത്തകർ.

മൂന്നിലവ് : കോവിഡ് രോഗിയുടെ  ജീവൻ രക്ഷിച്ച്   പ്രശംസ നേടിയിരിക്കുകയാണ് മൂനിലവിലെ ഡി വൈ എഫ് ഐ പ്രവർത്തകർ. ദുർഗടമെന്തിയെ വഴിയിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തകർ തോളിലേറ്റി കൊണ്ടുപോയത് കാൽകിലോമീറ്ററോളം. മൂന്നിലവ് മേച്ചാൽ സ്വദേശി വർക്കിച്ചൻ പാറയിലിന്റെ ജീവനാണ് സമയോചിതമായ ഇടപെടലിലൂടെ ഡി വൈ എഫ് ഐ പ്രവർത്തകരായ സിനഹാസ് ഡേവിഡും, ടൈറ്റസ് മൂന്നുപ്ലാകലും രക്ഷിച്ചത്. 

വെള്ളിയഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അവശ നിലയിലായ വർക്കിച്ചനെ ആശുപത്രിയിലേക്ക് മറ്റുവാനുള്ള സഹായം അഭ്യർത്ഥിച്ച് മൂന്നിലവ് പഞ്ചായത്ത്‌ അധികൃതരാണ് ഡി വൈ എഫ് ഐ മൂന്നിലവ് മേഖല കമിറ്റിയുടെ ഹെൽപ് ഡെസ്കിലേക്ക്  ബന്ധപ്പെട്ടത്. തുടർന്ന് പി പി ഇ കിറ്റും ധരിച്ച് സ്ഥലത്തെതിയെ പ്രവർത്തകർ വീട്ടിലെതിയപ്പോൾ വർക്കിച്ചൻ തീർത്തും അവശനായിരുന്നു. മാസങ്ങളായി മറ്റ് അസുഖങ്ങളായി കിടപ്പിലായിരുന്നു അദ്ദേഹത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് കോവിഡ് ബാധിച്ചത്.

 വിദ്യാർത്ഥികളയ  രണ്ടു മകളും ഭാര്യയും മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പ്രവർത്തകർ വർക്കിച്ചനെ ചുമലിലേറ്റി ദുർഗടം പിടിച്ച ചെറിയ ഇടവഴിയിലൂടെ  റോഡിലേത്തിക്കുകയും ഡി വൈ എഫ് ഐയുടെ സ്നേഹ വണ്ടിയിൽ പാല ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയൂമായിരുന്നു.

കോവിഡ് കാലയളവിൽ മൂന്നിലവ് പോലെ മലയോര പഞ്ചായത്തിൽ ഡി വൈ എഫ് ഐയുടെ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകരമാണ് ലഭിക്കുന്നത്.  കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കും വാഹനങ്ങൾ എത്തി പെടാൻ പോലും സാധിക്കാതെ സ്ഥലത്ത് താമസിക്കുന്നവർക്ക് പച്ചകറിയും, ഭക്ഷ്യകിറ്റുകളും, മരുന്നുകളുമായി ഓടിയെത്തുകയാണ് പ്രവർത്തകർ. 
ഡി വൈ എഫ് ഐ  പ്രസ്ഥാനത്തിന് മലയോര പഞ്ചായത്തായ മൂന്നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു  നാട്ടിലെ നല്ലവരായ സുമനസുകളുടെയും പാർട്ടി പ്രവർത്തകരുടെയും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് മേഖല സെക്രട്ടറി ജസ്റ്റിൻ കെ ജോസ്, പ്രസിഡന്റ്‌ എം ആർ സതീഷ് എന്നിവർ അറിയിച്ചു.

Post a Comment

0 Comments