Latest News
Loading...

ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഹൃദയപൂർവ്വം ആദരവുമായി വാകക്കാട് ഹൈസ്കൂൾ


 വാകക്കാട്: ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു.

 വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിക്കുന്നതാണ്. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് ഐ എ എസ് നിർവഹിക്കും. 


 പൂർവവിദ്യാത്ഥികളായ ഡോ. റാണീവ് എഫ്രേം ( മിഷിഗൺ, യു.എസ്. എ), ഡോ. ആൻ ക്രിസ്റ്റീൻ (അസി. സർജൻ എഫ്.എച്ച്.സി കാണക്കാരി), ഡോ. ജീനാ (മാർസ്ലീവാ മെഡിസിറ്റി ചേർപ്പുങ്കൽ ), ഡോ. ജോസ്ലിൻ (മെഡിക്കൽ ഓഫീസർ , പൈക ഗവ. ആശുപത്രി), ഡോ. അനിയ സാമുവൽ (ജൂണിയർ ഡോക്ടർ, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ. ആര്യ രവീന്ദ്രൻ (ഗവ. മെഡിക്കൽ കോളേജ് പാലക്കാട് ), ഡോ. അന്നു സെബാസ്റ്റ്യൻ (അഷ്ടാംഗ ആയുർവേദ വിദ്യാപീഠം, പാലക്കാട്) എന്നിവർ പ്രസംഗിക്കും.

 ആരോഗ്യപ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളേയും ആദരവോടും സ്നേഹത്തോടും കൂടി കാണണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം നടത്തപ്പെടുന്നത് . 


 ഡോക്ടർമാരുടെ ദിനം സമൂഹത്തിന്‍റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതിനും സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ച് കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തും. 


കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തപ്പെടുന്നു. 
 കുട്ടികളുടെ പരിപാടികൾക്ക് പ്രോത്സാഹനവുമായി സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ രംഗത്തുണ്ട്. 


പരിപാടികൾക്ക് സന്തോഷ് തോമസ്, മനു കെ ജോസ്, സി. പ്രീത, സാലിയമ്മ സ്കറിയ, സി. മേരിക്കുട്ടി ജോസഫ്, ജോൺസ് മോൻ, സി. ജിൻസി, സി. ജാസ്മിന്‍, ജൂലി , ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, അലന്‍ അലോഷ്യസ്, ജൂലിയ അഗസ്റ്റിന്‍, സി. കൃപ, ബെന്നി ജോസഫ് , ജോസഫ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കുന്നു.




Post a Comment

0 Comments