Latest News
Loading...

ഇന്ധനവില വർദ്ധനയ്‌ക്കെതിരെ തീക്കോയിൽ കോൺഗ്രസ് ധർണ്ണ

തീക്കോയി :അടിക്കടി ഉയരുന്ന ഇന്ധനവില വർദ്ധനയിൽ പ്രതിക്ഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയി പോസ്റ്റ്‌ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബേബി മുത്തനാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, സിറിൾ താഴത്തുപറമ്പിൽ,ഹരി മണ്ണുമഠം, യൂത്ത് കോൺഗ്രസ് നേതാക്കളായ ടോം കുന്നക്കാട്ട്, വിമൽ വഴിക്കടവ്, ഇജാസ് നിസ്സാർ, റസ്സൽ പാലയംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments