Latest News
Loading...

ചേർപ്പുങ്കൽ കോൺഗ്രസ് ഐ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

ചേർപ്പുങ്കൽ കോൺഗ്രസ് ഐ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലം പണി ചെയ്യുന്നതിനുള്ള അനാസ്ഥയ്ക്കെതിരെ ധർണ നടത്തി. പാലം പണി ഉടൻ പുനരാരംഭിച്ച ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. പാലത്തിൽ കൂടി ദിവസേന യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ദുരിതയാത്രയാകുകയാണ്.

 ആശുപത്രിയിലേക്ക് പോകുന്ന രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക തിങ്ങി ഞെരുങ്ങി പോകുന്ന അവസ്ഥയിൽ ആണ് നിലവിലുള്ള പാലത്തിന്റെ അവസ്ഥ. പാലത്തിന്റെ കൈവരി യും സാമാന്തര പാലം പണിയും ഉടൻ തുടങ്ങുവാൻ ശക്തമായ സമര പരിപാടികളുമായി മുൻപോട്ടു പോകുവാൻ ചേർപ്പുങ്കൽ കോൺഗ്രസ്-ഐ വാർഡ് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.

  കോൺഗ്രസ്ഐ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് ബേബി മുളവേലിപ്പുറം വാർഡ് പ്രസിഡണ്ട് സതീഷ് കുമാർ, തങ്കച്ചൻ വല്ലൂർ, ബെൻ സണ്ണി, റിൻസ് വട്ടക്കൊട്ട ബാജിയോ ഐങ്കലത്തിൽ ആന്റണി ചെന്നാശ്ശേരിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments