Latest News
Loading...

പച്ചകറി കിറ്റുകൾ വിതരണം ചെയ്തു

തിടനാട് :  സിപിഐഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിടനാട് പഞ്ചായത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാര്യനിക്കാട്, തിടനാട് ടൗൺ, ചെമ്മലമറ്റം ഈസ്റ്റ്‌ ബ്രാഞ്ചു കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കിറ്റുകൾ വിതരണം ചെയ്തത്. 

തിടനാട് എസ് എൻ ഡി പി ഹാളിൽ നടന്ന ചടങ്ങിൽ  സിപിഐഎം ജില്ലാ കമിറ്റിയഗം ജോയ് ജോർജും ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫും ചേർന്ന് ടൗൺ ബ്രാഞ്ച് കമിറ്റിയഗം സുഷമ്മ മുരളിക്ക് കിറ്റ് നൽകി ഉദ്‌ഘാടനം ചെയ്തു. 

സിപിഐഎം ലോക്കൽ കമിറ്റിയഗങ്ങളായ റ്റി സുഭാഷ്, വി പി രാജു, സി ആർ ശശി, വാര്യനിക്കാട് ബ്രാഞ്ച് സെക്രട്ടറി ബിജു പി എ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ആൽബിൻ മാത്യു, ഗോകുൽ ഗോപി, ഷൈജു മാത്യു, ജിജോ കോട്ടയിൽ, ബിനോയ്‌, ഷാജി വിലങ്ങുപാറ, മനോജ് തെക്കേക്കര അജിത് മോഹനൻ, സോജൻ തെക്കേക്കര, കെ കെ സതീഷ്കുമാർ, എം കെ ബിനു, സന്തോഷ്‌  വി ജി , ജിജി കുര്യൻ, സെബാൻ എബ്രഹാം, സഞ്ചു സജി തുടങ്ങിയവർ പങ്കെടുത്തു.
.

Post a Comment

0 Comments