Latest News
Loading...

CPI തിടനാട് ലോക്കൽ കമ്മിറ്റി സമാഹരിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണം

കോവിഡ് 19 ദുരിതത്തിൽപെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സിപിഐ തിടനാട് ലോക്കൽ കമ്മിറ്റി സമാഹരിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണോൽഘാടനം സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് സി കെ ശശിധരൻ തിടനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ജോസ് മാത്യുവിനും അസിസ്റ്റന്റ് സെക്രട്ടറി എ സി അനിൽകുമാറിനും കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌കുമാർ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, അസിസ്റ്റന്റ് സെക്രട്ടറി ഇ കെ മുജീബ്, സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി എസ് സുനിൽ, കെ.എസ് നൗഷാദ്, പി എസ് ഷാജി, റ്റി ആർ ബിജുമോൻ, എം എം മനാഫ് തുടങ്ങിയവർ പങ്കെടുത്തു