Latest News
Loading...

ഗവൺമെൻറ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറെയും ജീവനക്കാരെയും ആദരിച്ചു

 പൂഞ്ഞാർ തെക്കേക്കര ഗവൺമെൻറ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാജു സെബാസ്റ്റ്യൻ സാറിനെയും ഡോക്ടർ മാരെയും നഴ്സുമാരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിക്ക്‌ വേണ്ടി സെക്രട്ടറി എം ജി ശേഖരൻ ഉപഹാരം നൽകി ആദരിച്ചു.
ഡോക്ടർ ഷാജു സെബാസ്റ്റ്യനും, ഡോക്ടർ രാഹുലും ചേർന്ന് ഉപകാരം ഏറ്റുവാങ്ങി.

 പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഖാവ് ജോർജ്ജ് മാത്യു അത്തിയാലിൽ മധുരപലഹാരം നൽകി ആദരിച്ചു  സിപിഐ ലോക്കൽ സെക്രട്ടറി കേ എസ് രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ എംജി ശേഖരൻ , ജോർജ്ജ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി ഷാജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൾ ബിജു , അഡ്വക്കേറ്റ് പി എസ് സുനിൽ എന്നിവർ അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 

ആദരവിനു ഡോക്ടർ ഷാജു സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു  സി എസ്സ് സജി, എസി ജയൻ, എംഎം മനാഫ് , രതീഷ് രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments