Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്തല സമൂഹ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോവ്ഡ്19 ഗ്രാമപഞ്ചായത്ത്  വാര്‍ഡ്തല സമൂഹ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിലേയും  വാര്‍ഡ് തല ആരോഗ്യ സമിതി പ്രവര്‍ത്തകര്‍ക്കും കോവിഡ് 19പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായിട്ടുള്ള ആരോഗ്യവിഭാഗം ജീവനക്കാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഉപയോഗപ്പെടുത്തുന്നതിലേക്കായി ഗുണമേന്മയുള്ള പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങി വിതരണം ചെയ്യുന്ന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പത്തനംതിട്ട എം.പി.ശ്രീ.ആന്‍റോ ആന്‍റണി നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് .ബിന്ദു സെബാസ്റ്റ്യന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ശ്രീ.കുര്യന്‍ നെല്ലുവേലില്‍ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ.അജിത്കുമാര്‍ ബി, ശ്രീമതി.മേഴ്സി മാത്യു,ശ്രീമതി.ശ്രീകല ആര്‍, ഭരണസമിതി അംഗങ്ങളായ ശ്രീമതി.മറിയാമ്മ ഫെര്‍ണാണ്ടസ്, ശ്രീമതി.ഓമന ഗോപാലന്‍,ശ്രീ.ജോറ്റോ ജോസ്, ശ്രീ.ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ശ്രീ. കെ.കെ കുഞ്ഞുമോന്‍  എന്നിവര്‍ പങ്കെടുത്തു.

 ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിലുള്ള 15 ഓളം ടൂറിസം സ്പോട്ടുകളെ ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതി സമീപ ഭാവിയില്‍ തന്നെ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ടൂറിസം സമിതി അംഗം കൂടിയായ എം.പി തദവസരത്തില്‍ അറിയിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ സമഗ്ര ടൂറിസം പദ്ധതിയുടെ പഠനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 3 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായും ,ലോക്ഡൗണ്‍ അവസാനിക്കുന്ന മുറക്ക് സാധ്യതാപഠനപ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതമാക്കുന്നതിനും ടി വിനോദ സഞ്ചാരമേഖലകള്‍ സജീവമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ.കുര്യന്‍ നെല്ലുവേലില്‍ അറിയിച്ചു. 

സെക്രട്ടറി ശ്രീ.വിഷ്ണു മോഹന്‍ ദേവ് കോവിഡ്19 സമൂഹ വ്യാപന പ്രതിരോധ പദ്ധതിയുടെ വിശദീകരണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജെറ്റോ ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.

Post a Comment

0 Comments