Latest News
Loading...

സെന്റ് തോമസ് കോളേജ് covid ടാസ്‌ക് ഫോഴ്സ്: ഓൺലൈൻ വാക്‌സിൻ ബുക്കിംഗ് ചെയ്തു കൊടുക്കും......


കോവിഡ് മഹാമാരി രണ്ടാമതും നമ്മുടെ നാട്ടിൽ ശക്തി പ്രാപിച്ചിരിക്കുന്ന ഈ സമയത്ത് കാരുണ്യത്തിന്റ കരസ്പർശം നീട്ടി പാലാ സെന്റ് തോമസ് കോളേജ് , ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൾ Dr. ജെയിംസ് ജോൺ മംഗലത്ത് രക്ഷാധികാരി ആയിട്ടുള്ള ഈ ടാസ്‌ക് ഫോഴ്സ് കോളേജിലെ സെൽഫ് ഫിനാൻസിങ് ഡിപ്പാർട്ട്‌മെന്റുകൾ ആയ ബി.സി.എ , ബി.കോം , ബി.എ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നിവ ചേർന്നാണ് രൂപികരിച്ചിരിക്കുന്നത്.


 ഫാദർ. മാത്യൂ അലപ്പാട്ടുമേടയിൽ, Dr. സണ്ണി കുരിയാക്കോസ് എന്നിവർ ജനറൽ കൺവീനർമാരും, Dr. പി. ഡി. ജോർജ് കോർഡിനേറ്റരുമായ ഈ ടാസ്‌ക് ഫോഴ്സ് മറ്റ് അധ്യാപകരായ ശ്രീ. അർജുൻ റാം ശങ്കർ, Dr. മാത്യു അബ്രഹാം, ശ്രീ. ജോർജ് കെ. തോമസ്, ശ്രീ. സുബിൻ തോമസ്, ജിക്കി ജോസ്, സോണിയ എം. തോമസ്, ലിന്റ ബേബി എന്നിവർ ചേർന്ന കമ്മിറ്റിയുമാണ് നയിക്കുന്നത് .

 കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈനായി ബുക്ക് ചെയ്തു കൊടുക്കുന്ന സർവീസ് ആണ് ഈ കോവിഡ് ടാസ്‌ക് ഫോഴ്സ് നടത്തുന്നത്. വിവിധ പഞ്ചായത്തുകളുമായി കൈകോർത്ത് കോവിഡിനെ മറികടക്കാൻ നടത്തുന്ന ഈ പോരാട്ടം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

Post a Comment

0 Comments