Latest News
Loading...

തിടനാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി തിടനാട് പെട്രോൾ പമ്പിന് മുൻപിൽ ധർണ നടത്തി.


കെപിസിസി യുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പെട്രോൾ ഡീസൽ വിലവർത്തനവിനെതിരെ പ്രതിക്ഷേധ ധർണ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി തിടനാട് പെട്രോൾ പമ്പിന്റെ മുൻപിൽ കോൺഗ്രസ്സ് തിടനാട് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ നടത്തി.

മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായിൽ അധ്യക്ഷതയിൽ മാത്തച്ചൻ കുഴിത്തോട്ട് സ്വാഗതവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ഡിസിസി മെമ്പർ വർക്കിച്ചൻ വയംപോത്തനാൽ, പഞ്ചായത്ത് മെമ്പർ എ സി രമേശ് സർ, ബിനു നീണ്ടൂർ, ആന്റോച്ചൻ പാലക്കീൽ എന്നിവർ പങ്കെടുത്തു .


Post a Comment

0 Comments