Latest News
Loading...

ലോക പരിസ്ഥിതി ദിനത്തിൽ യുവ ജനങ്ങളോടൊപ്പം ജോസ് കെ മാണി ക്ലബ് ഹൗസിൽ


UN, 2021 മുതൽ 2030 വരെയുള്ള 10 വർഷം, ECOSYSTEM RESTORATION കാലഘട്ടമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതിയെ വീണ്ടെടുക്കുക എന്നുളളതാണ് മുദ്രാവാക്യം. ഇതിൻറെ ചുവടുപിടിച്ചാണ്, കേരള രാഷ്ട്രീയത്തിലെ യുവനേതാവ്, ജോസ് കെ മാണി യുവാക്കളുമായി സംസാരിക്കാൻ ക്ലബ് ഹൗസിൽ ഒന്നേകാൽ മണിക്കൂറോളം ചോദ്യങ്ങളും ഉത്തരങ്ങളും ആയി പങ്കെടുത്തത്‌ 


ഇതിൽ ഒരുദിവസം മാത്രം മരം നട്ടു കൊണ്ട് പ്രകൃതി സ്നേഹം കാണിക്കുന്ന ഒരു നയം അല്ല നമുക്ക് വേണ്ടത് അത്, മറിച്ച് ഇത് 365 ദിവസവും, നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് എന്ന് എന്ന് അദ്ദേഹം യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ ആശങ്ക പങ്കുവെച്ചത് വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തെ കുറിച്ചാണ്. അടുത്ത 10 വർഷം കൊണ്ട് ഭൂമിക്ക് താങ്ങാൻ സാധിക്കുമോ അതിലും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം, ഇവിടെ ഉണ്ടാകും അതായിരിക്കും ഇക്കോളജി ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നം. ഇതിനെ ശക്തമായ നിയമ നിർമ്മാണം കൊണ്ട് മാത്രമേ നമുക്ക് നേരിടാൻ സാധിക്കൂ എന്ന ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

ചലചിത്ര സംവിധായകൻ അരുൺ ഗോപി,പ്രമുഖ നടനും, സാമൂഹ്യ വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്ന ആളുമായ സന്തോഷ് കീഴാറ്റൂർ,ജോജോ സി. കാഞ്ഞിരക്കാടൻ,ബിനോയ്‌,ജയ്മോൻ എൻ ആർ ,വില്ല്യംസ്‌ കാപ്പാട്‌ മല,ടോം ഇമ്മട്ടി, ടോബി, ഹസീഫ്‌,കവി. മഴവീട്‌.എന്നിവർ പങ്കെടുത്തു. ഇതിൻറെ തുടർ ചർച്ചകൾ ആവാമെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

Post a Comment

0 Comments