Latest News
Loading...

തിടനാട് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി


 2021-ലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തങ്ങൾ വിവിധ ഘട്ടങ്ങളിലായി നടത്തണമെന്ന സർക്കാർ നിർദ്ദേശപ്രകാരം തിടനാട് ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജ് നിർവഹിച്ചു. വിവിധ സർക്കാർ ഓഫീസുകളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷെറിൻ ജോസഫ് പെരുമാം കുന്നേൽ നേതൃത്വം നൽകി. 


പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ് , വില്ലേജ് ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവടങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി, സ്റ്റാന്റിംഗ് ചെയർമാൻമാർ മറ്റ് പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി മുഹമ്മദ് റഖീബ് റ്റി എസ്., കോവിഡ് - 19 നോഡൽ ഓഫീസർ, , വി.ഇ.ഒ, അസി. എൻജിനിയർ ജീവനക്കാർ, എൽ.എസ്.ജി.ഡി ഓഫീസർ ജീവനക്കാർ,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ,സാക്ഷരതാ പ്രേരക് , കുടുംബശ്രീ ചെയർ പേഴ്സൺ, മറ്റ് കുടുംബശ്രീ അംഗങ്ങൾ,കോവിഡ്‌ - 19 ഹെൽപ്പ് ഡസ്ക് അംഗങ്ങൾ .സന്നദ്ധ പ്രവർത്തകർ ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവരടക്കം പങ്കെടുത്തു.


തുടർന്ന് 5-ാംതീയതി വാർഡ് തലത്തിലും 6-ാം തീയതി വീടുകളിലും ശുചീകരണ പ്രവർത്തനം നടക്കും



Post a Comment

0 Comments