Latest News
Loading...

ചേർപ്പുങ്കൽ പാലം മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചു

പാലാ: ചേർപ്പുങ്കൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ചില സാങ്കേതിക തടസ്സങ്ങൾ ആണ് ഇപ്പോൾ പണി പൂർത്തിയാകാതിരിക്കാൻ കാരണമായത് അത് എത്രയും വേഗം പരിഹരിക്കാനുള്ള നടിപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു.


‌കഴിഞ്ഞ ദിവസം ബഹു. പൊതുമരാമത്ത് മന്ത്രിയെ കണ്ട് ചേർപ്പുങ്കൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള തടസങ്ങൾ നീക്കി നിർമ്മാണം പുനരാരംഭിക്കണമെന്ന് എൽ.ഡി.എഫ് നേതാക്കൾ മന്ത്രിയെ സന്ദർശിച്ച് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഫയൽ വിളിപ്പിച്ച് ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. പൊതുമരമത്ത് വകുപ്പിൽ നിന്ന് വേണ്ട നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

Post a Comment

0 Comments