Latest News
Loading...

ഇളങ്ങുളം സ്വദേശിയുടെ വീട്ടിൽ വൻചാരായ നിർമാണ കേന്ദ്രം കണ്ടെത്തി

 വ്യവസായിക അടിസ്ഥാനത്തിൽ നാളുകളായി വ്യാജചാരായ നിർമ്മാണം നടത്തി വന്നിരുന്ന ഇളങ്ങുളം സ്വദേശിയുടെ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തി. ഇളങ്ങുളം പൗർണമി വീട്ടിൽ അശോക് കുമാർ R. (35) എന്നയാളുടെ വീട്ടിൽ നിന്നുമാണ് വ്യാജമദ്യ നിർമ്മാണത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. ലോക്ക്ഡൗൺ സമയത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം മുതലെടുത്തായിരുന്നു വമ്പൻ നിർമാണം. 

വീടിന്റെ രണ്ടാം നിലയിൽ വാറ്റികൊണ്ടിരുന്ന യുവാവ് എക്സൈസ് സംഘത്തിന്റെ വാഹനം കണ്ട് രണ്ടാംനിലയുടെ പിൻവാതിലിലൂടെ ചാടി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ഓടി മറഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

സെക്കന്റ് ഹാൻഡ് വാഹന കച്ചവടത്തിന്റെ മറവിൽ ആവശ്യക്കാർക്ക് 2000 മുതൽ 2500 രൂപയ്ക്കു വരെയാണ് പ്രതി ചാരായം വിറ്റിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായവും 385 ലിറ്റർ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി വെച്ചിരുന്ന വാഷും ഗ്യാസ് സിലിണ്ടറും സ്റ്റൗഉം മറ്റു വ്യാജ മദ്യ നിർമ്മാണ സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23000 രൂപയും കണ്ടെടുത്തു കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments