Latest News
Loading...

കരുതലിന്റെ കരം നീട്ടി ചപ്പാത്ത് സൗഹൃദകൂട്ടായ്മ


 അയർക്കുന്നം  ചപ്പാത്ത് പ്രദേശത്തെ യുവജനങ്ങൾ കൈകോർത്തപ്പോൾ സാക്ഷാത്കരിച്ചത് നിരവധി കുട്ടികളുടെ പഠന സ്വപ്നങ്ങൾ. നാട്ടിലും വിദേശത്തുമുള്ള അയർക്കുന്നം ചപ്പാത്ത് പ്രദേശത്തെ സുഹൃത്തുക്കളെ കൂട്ടിയിണക്കി രൂപീകരിച്ച ചപ്പാത്ത് സൗഹൃദ കൂട്ടായ്മ ഇന്നലെ അമ്പതോളം കുട്ടികൾക്ക് പഠന സഹായം നൽകി.

 പതിനഞ്ചോളം കുട്ടികൾക്ക് മൊബൈൽഫോണുകളും മറ്റ് അമ്പതോളം വരുന്ന കുട്ടികൾക്ക് 600 നോട്ടുബുകൾ, 50 കുട, ഇൻസ്‌ട്രമെന്റ് ബോക്സ്, പേന തുടങ്ങിയ പഠന സാമഗ്രികളും വിതരണം ചെയ്യുകയുണ്ടായി. ശ്രീ ജിജോ ജോസഫ് വായിത്രയുടെ ശ്രമഫലമായിട്ടാണ് സൗഹൃദക്കൂട്ടായ്മ രൂപംകൊള്ളുന്നത്. ആദ്യഘട്ടമായി വിദേശത്തുള്ള ഈ നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികൾ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് പഠന സഹായ വിതരണം നടത്തിയത്. 

തുടർന്നുള്ള ഘട്ടത്തിൽ നാട്ടിലുള്ള വരെയും വിദേശത്തുള്ള വരെയും കോർത്തിണക്കി ചികിത്സാസഹായം, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ വിപുലമായ രീതിയിൽ ചെയ്യുവാനാണ് സൗഹൃദ കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.. 



ചപ്പാത്ത് സൗഹൃദ കൂട്ടായ്മയുടെയും പഠന സഹായ വിതരണത്തിനും ഔദ്യോഗിക ഉദ്ഘാടനം സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് റവ. ഫാ. കുര്യൻ മാത്യു വടക്കേ പറമ്പിലിന്റെ അധ്യക്ഷതയിൽ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജസ്റ്റിൻ ജോൺ നിർവ്വഹിച്ചു. ചപ്പാത്ത് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉള്ള ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായ കാര്യമാണെന്നും കൂടുതൽ മേഖലകളിലേക്ക് കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

സെക്രട്ടറി ജയിൻ വർഗീസ്, പഞ്ചായത്തംഗങ്ങളായ മോനിമോൾ, ഷീന ബിജു,ഡോ. ജോജി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ്‌ സി ആർ സന്തോഷ്‌, ജോയിന്റ് സെക്രട്ടറി അശ്വിൻ പടിഞ്ഞാറേക്കര, കോർഡിനേറ്റർ അനിൽ വാഴത്തോട്ടയിൽ തുടങ്ങിയവർ പ്രെസംഗിച്ചു...


Post a Comment

0 Comments