Latest News
Loading...

ജോഷി ഫിലിപ്പ് കോൺഗ്രസ് പാർട്ടിയെ ഓർത്തു വിലപിക്കുന്നതാണ് നല്ലത്; ജോസഫ് ചാമക്കാല

കേരള കോൺഗ്രസ് (എം) നെ യുഡിഎഫിൽ നിന്നും പുറത്താക്കാൻ കൂടുതൽ പണിയെടുത്ത ജോഷി ഫിലിപ്പ് കോൺഗ്രസ് പ്രസ്ഥാനത്തെ കേന്ദ്രത്തിലും സംസ്ഥാനത്തിലും പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനു പകരം കേരള കോൺഗ്രസിനെ താറടിക്കുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന്  കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽസെക്രട്ടറി ജോസഫ് ചാമക്കാല ആവശ്യപ്പെട്ടു.

 കേരള കോൺഗ്രസ് (എം) പാർട്ടി യേയും ചെയർമാൻ ജോസ് കെ മാണിയേയും യുഡിഎഫിൽ നിന്നും പുറത്താക്കിയതിന് ശേഷം നടന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനുണ്ടായ കനത്ത പരാജയം എന്തുകൊണ്ടാണെന്ന് മറക്കരുത്. കോട്ടയം ജില്ലയിൽ ബിജെപി യുമായുള്ള  വോട്ട് കച്ചവടത്തിലൂടെയാണ് ചില നേതാക്കന്മാർ കഷ്ടിച്ച് കടന്ന് കൂടിയത്. പ്രമുഖരായ പലരും ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും കേരള കോൺഗ്രസ് (എം) നെ പുറത്താക്കിയതിന്റെ പരിണിത ഫലമാണ്. ഇത് കോൺഗ്രസ്സ്  സ്വയം മനസ്സിലാക്കേണ്ടതാണ്.

കോട്ടയം ജില്ലയിൽ പെട്ട പുതുപ്പള്ളി,കോട്ടയം പാലാ, കടുത്തുരുത്തി എന്നീ നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിലും ബിജെപി യ്ക്ക് ലഭിച്ച വോട്ടുകൾ തമ്മിലുള്ള വ്യത്യാസം എത്രയാണെന്ന് ആദ്യം വിലയിരുത്തണം.  കേരളം ബംഗാളും മറ്റ് സംസ്ഥാനങ്ങളും പോലെ ആകാതെ നോക്കേണ്ട കോട്ടയം ഡിസിസി പ്രസിഡണ്ടും മറ്റ് നേതാക്കന്മാരും ഇനിയെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കണം. 

കേരള കോൺഗ്രസ് പാർട്ടിയെ  പരിഹസിക്കുന്ന പ്രസ്താവനകൾ അവസാനിപ്പിക്കുന്നതാണ്  കോൺഗ്രസിന് നല്ലതെന്നും കാലത്തിന്റെ ചുവരെഴുത്ത് ഇനിയും മനസ്സിലാക്കാൻ വൈകരുതെന്നും  കേരള കോൺഗ്രസ് (എം )കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

0 Comments