Latest News
Loading...

പൂഞ്ഞാർ സെന്റ് ജോസഫസ് യു പി.സ്കൂളിൽ care school projects ന് തുടക്കം.

        പൂഞ്ഞാർ സെന്റ് ജോസഫസ് യു.പി സ്കൂളിൽ Care school projects ന് തുടക്കം കുറിക്കുന്നു. നാളെ രാവിലെ 10.30 ന് കോളേജ് മാനേജർ വെരി.റവ.ഡോ. അഗസ്റ്റ്യൻ പാലക്കാ പറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.റെജി വർഗ്ഗീസ് മേക്കാടൻ മുഖ്യ സന്ദേശം നല്കും. കോളേജ് ബർസാർ റവ.ഫാ.ജോർജ് പുല്ലു കാലായിൽ ആശംസകളർപ്പിച്ച് സംസാരിക്കുന്നു. അരുവിത്തുറ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ( HOD) പ്രൊഫസർ. ശ്രീമതി. ജിലു അനി ജോൺ , പ്രൊഫസർ ശ്രീമതി. സിനി ജേക്കബ് എന്നിവരാണ് ഈ പദ്ധതികൾക്ക് നേതൃത്വം നല്കുന്നത്.

         4 മുതൽ 7 വരെ പഠിക്കുന്ന കുട്ടികൾക്കായി Foundation course in PSC & EnglishAvenues തുടങ്ങിയ പ്രൊജക്ടുകളാണ് നടത്തപ്പെടുക. കുട്ടികൾക്ക് സമഗ്രമായ വിദ്യാഭ്യാസ രൂപവത്ക്കരണം സാധ്യമാക്കുക എന്നത് ഇന്നിന്റെ ആവശ്യമാണല്ലോ. ജീവസമ്പാദനത്തിനും സമൂഹത്തിന്റെ സമുദ്ധാരണത്തിനും ഉയർന്ന മേഖലകളിൽ എത്തിപ്പെടുവാൻ ഇന്റർവ്യൂ കളും , പരീക്ഷകളും ജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ അതിനെ അഭിമുഖീകരിക്കുവാൻ , മികച്ച വിജയം കൈവരിക്കുവാൻ പ്രാപ്തരും , പ്രഗത്ഭരുമാക്കുക, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടാൻ ഒരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പരിശീലന പദ്ധതി മുന്നോട്ടു പോവുക.

   


പുതിയ പദ്ധതിയെ വരവേലക്കാനും അതിന്റെ അനന്തസത്തയെ ഉൾകൊണ്ടു കൊണ്ട് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ഉത്സാഹത്തിലാണ് പൂഞ്ഞാർ സെന്റ് ജോസഫസ് യു.പി സ്കൂളിലെ കുട്ടികളും അവരുടെ മതാപിതാക്കളും . 
      

Post a Comment

0 Comments