Latest News
Loading...

മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം: കാംപസ് ഫ്രണ്ട്


 മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് കാംപസ് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കോട്ടയം കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ:സി.പി അജ്മൽ ഉദ്‌ഘാടനം ചെയ്തു. സച്ചാർ , പാലൊളി കമ്മിറ്റികളുടെ നിർദേശങ്ങൾ അവഗണിച്ച് കൊണ്ടുള്ള കോടതി വിധി പ്രതിഷേധാർഹമാണ് എന്നും ഇതിനെതിരേ വിദ്യാത്ഥികളുടെ ആനുകൂല്യങ്ങസംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് നിയമനിർമ്മാണം നടത്തണമെന്ന് അഡ്വ.സി.പി. അജ്മൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷമ്മാസ് കെ.എം., സെക്രട്ടറി ജസീൽ കുമ്മനം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments