Latest News
Loading...

BVM കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിതരണം നടത്തി

പാലാ: ജനമൈത്രി പോലീസിൻെറയും ,സന്മനസ് കൂട്ടായ്മയുടെയും, സഹകരണത്തോടെ ചേർപ്പുങ്കൽ ബി.വി.എം.കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പാലാ നഗരത്തിൽ പൊതിചോറ് വിതരണം നടത്തി

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഭക്ഷണത്തിനായി വലയുന്നവർക്ക് ഒരു നേരത്തെ ആഹാരം എത്തിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് , ജനമൈത്രി പോലീസും ,സന്മനസ് കൂട്ടായ്മയും ഈ സംരംഭം നടത്തുന്നത്. പൊതിചോറിനുള്ള തുക ചേർപ്പുങ്കൽ ബി.വി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം അധ്യാപകരായ സജോ ജോയി, ജിബിൻ അലക്സ് തുടങ്ങിയവർ ജനമൈത്രി പോലീസ് പാലാ സി.ആർ.ഓ എ.റ്റി.ഷാജിമോൻ സാറിന് കൈമാറി. സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ഭക്ഷണം വിതരണത്തിൽ സഹായിച്ചു.പാലാ കുരിശ് പള്ളി കവല, ഗവൺമെൻറ് ആശുപത്രി, കടപ്പാട്ടൂർ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലാണ് പൊതിച്ചോറ് വിതരണം നടത്തിയത്

പി.ആർ.ഓ. ജോജൻ ജോസഫ്, സൻമനസ് ജോർജ്ജ് ,ഷിബു തെക്കേ മറ്റം, നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ബീറ്റ് ഓഫീസർമാരായ സുദേവ്, പ്രഭു കെ.ശിവറാം, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ, സന്മനസ് വോളണ്ടിയർമാരായ ജോഷി ഭരണങ്ങാനം, രതീഷ് പച്ചത്തോട്, സി.പി.ഒ മാരായ അരുൺ, അരണ്യാ മോഹൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments