Latest News
Loading...

ചേർപ്പുങ്കലിൽ അപകടം: ബൈക്ക് യാത്രികന് പരിക്കേറ്റു.

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ ചേർപ്പുങ്കൽ പെട്രോൾ പമ്പിന് മുൻവശത്ത് രാവിലെ 11 മണിയോടെയായിരുന്നു അപകടം. 2 ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 

 കിടങ്ങൂർ ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടർ പമ്പിലേയ്ക്ക് തിരിയുന്നതിനിടെ എതിരെ പാലാ ഭാഗത്ത് നിന്നും എത്തിയ ബുള്ളറ്റ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് കാറിൽ ഇടിച്ചു മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Post a Comment

0 Comments