Latest News
Loading...

ബജറ്റിൽവസ്ത്ര വ്യാപാര മേഖലയെ അവഗണിച്ചതിൽ പ്രതിഷേധം

വർഷങ്ങളായി തുടരുന്ന വ്യാപാര മാന്ദ്യവും,നോട്ട് നിരോധനവും, പ്രളയവും ഇപ്പോൾ കോവിഡ് ലോക്ഡൗണും മൂലം തകർന്നടിഞ്ഞ് അടച്ചു പൂട്ടലിൻ്റെ വക്കോളമെത്തിയ ടെക്സ്റ്റയിൽ മേഖലയുടെ പ്രതീക്ഷകൾക്ക് മേൽ കനത്ത പ്രഹരമായി ഇപ്പോൾ സംസ്ഥാന ബജറ്റും.നൂറുകണക്കിനു വസ്ത്രവ്യാപാര സ്ഥാപനങ്ങളാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇല്ലാതായത്.

ലോക്ഡൗൺ കാലയളവിലെ തൊഴിൽ നഷ്ടം മൂലം ഈ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വളരെയധികം പ്രതിസന്ധിയിലാക്കിയാണ് വ്യാപാര മാന്ദ്യം തുടരുന്നത്.ബാങ്കുളിൽ നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്നും അമിതപലിശക്ക് വായ്പയെടുത്ത് പ്രവർത്തിച്ചുവന്നിരുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ആറുമാസത്തെയെങ്കിലും പലിശയിളവും വായ്പാ തിരിച്ചടവിൽ കാലയിളവും വാടകയിളവും അനുവദിച്ചു കിട്ടുവാൻ സംഘടനാ നേതൃത്വം വഴി വിവിധ വകുപ്പുകളെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ ഒരു നിർദ്ദേശവും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിൽ കേരളാ ടെക്സ്റ്റയിൽ ആൻ്റ് ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയംജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു , 


വ്യാപാര മേഖലക്കായി പാക്കേജ് പ്രഖ്യാപിക്കുക, വ്യാപാര മന്ദ്രാലയം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു, ജോർജ്ജ്തോമസ് മുണ്ടക്കലിന്റെ അധ്യക്ഷ തയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ,ജോർജ്ജ് വൈക്കം, നിയാസ് വെള്ളൂ പ്പറമ്പിൽ സതീഷ് വലിയ വീടൻ,അമീൻഷാ, നാഗേന്ദ്രൻ, പിപ്പു് ജോസഫ് ഗോവിന്ദ്, ഗിരീഷ് ക്യുടിപ്സ്,, സജു തോമസ്, എബി ദേവസ്യ, എബിൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments