Latest News
Loading...

ലോക രക്തദാന ദിനം ആചരിച്ചു


ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ,ബി.വി .എം ഹോളി ക്രോസ്സ് കോളേജ്‌ ചേർപ്പുങ്കൽ റെഡ് റിബ്ബൺ ക്ലബ്  ,കാപ്‌സ് (കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് )  എന്നീ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ  ലോക രക്തദാന ദിനം ആചരിച്ചു.  .കോളേജിലെ  സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് കോവിഡ് പ്രതിസന്ധിക്കിടയിലും തങ്ങളുടെ രക്തം ദാനം  ചെയ്തത് . 

മാർ. സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. എബ്രാഹം കൊല്ലത്താനത്ത്മൂലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ.ലിസ്സി തോമസ്, ഡയറക്ടർ റവ.ഫാ. ജോർജ്ജ് വേളൂപ്പറമ്പിൽ, കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ,ബർസാർ റവ.ഫാ.ജോസഫ് മുണ്ടക്കൽ, ഡോ.ജറാൾഡ് ജോൺസൺ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ .സി.ബിൻസി അറക്കൽ.അദ്ധ്യാപകരായ അനീഷ് ജോർജ് ,സജോ ജോയി, ദീപ ബാബു ,ക്ലിഫൊൻസ് കെ  ജെയിംസ് , ജിബിൻ അലക്സ്  വിദ്യാർത്ഥികളായ ആനന്ദ് മാത്യു, റോഷൻ ജി.മാത്യു, ജോസഫ് ജി. , ഡന്നീസ് ജോസഫ് , ജോമോൻ ജോൺസൺ എന്നിവർ പിന്തുണ  നൽകി.