Latest News
Loading...

രക്തദാന ക്യാമ്പുകളുമായി പാലാ ജീസസ് യൂത്ത്


ഈരാറ്റുപേട്ട: കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിലായി സന്നദ്ധ രക്തദാന ക്യാമ്പുകളുമായി പാലാ രൂപതാ ജീസസ് യൂത്ത്. പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഈരാറ്റുപേട്ട ജനമൈത്രി പോലീസ്, എസ് എച്ച് മെഡിക്കൽ സെൻറ്റർ എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പുകൾ നടത്തുന്നത്.  

അരുവിത്തുറ പള്ളി അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം ജീസസ് യൂത്ത് പാലാ രൂപതാ ചാപ്ളിൻ ഫാദർ ഡോക്ടർ കുര്യൻ മറ്റം നിർവ്വഹിച്ചു. അരുവിത്തുറ പള്ളി അസിസ്റ്റൻ്റ് വികാരി ഫാദർ സ്കറിയാ മേനോംപറമ്പിൽ. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സി ആർ ഓ ബിനോയി തോമസ്, ജീസസ് യൂത്ത് ആനിമേറ്റർ സിസ്റ്റർ ലിസ്മരിയ സി എം സി, കോർഡിനേറ്റർ അമല ട്രീസ ജെയിംസ്, ബ്ലഡ് ഫോറം ഡയറക്ടർമാരായ സുനിൽ തോമസ്, കെ ആർ സൂരജ്, റഫീക് അമ്പഴത്തിനാൽ, ജീസസ് യൂത്ത് രൂപതാ ഭാരവാഹികളായ ജോഗേഷ് ജോബി, ജോമോൻ ജോൺ, ഡോക്ടർ അജിത്ത് കെ, സിസ്റ്റർ അനിലിറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.

 ലയൺസ് എസ് എച് എം സി ബ്ലഡ് ബാങ്ക് ടീമാണ് ക്യാമ്പ് നയിച്ചത് . ജിബിൻ ജോസഫ്, ജെറിൻ മാത്യു, അലൻ ബേബി, ജെയ്സ് ജേക്കബ്, പ്രണോയി ടോമി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
 കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെട്ട അൻപതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.
കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാൻ ചൂണ്ടച്ചേരി കേറ്ററിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ രക്തദാന ക്യാമ്പ്ശ്രദ്ധേയമായി.

കോവിഡ് ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു .
 ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388,7907173944 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments