Latest News
Loading...

ചക്രസ്തംഭന സമരം നടത്തി

ഈരാറ്റുപേട്ട : സംയുക്ത തൊഴിലാളി സംഘടനാകളുടെ നേതൃത്വത്തിൽ ഇന്ധന വില വർധനയ്ക്കെതിരെ പൂഞ്ഞാർ ഏരിയായിൽ 180 കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം നടത്തി. 

ഈരാറ്റുപേട്ട കെഎസ്ആർടിസി ജങ്ക്ഷനിൽ നടന്ന സമരം സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജും, കൊല്ലപ്പള്ളിയിൽ സിപിഐ എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫും, പൂഞ്ഞാർ പനച്ചികപാറയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശിയും, ഈരാറ്റുപേട്ട സെൻട്രൽ ജങ്ക്ഷനിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും, തീക്കോയിൽ സിഐടിയൂ ഏരിയ പ്രസിഡന്റ്‌ പി എസ് ശശിയും ഉദ്‌ഘാടനം ചെയ്തു.


Post a Comment

0 Comments