Latest News
Loading...

വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു


പൂഞ്ഞാർ  പഞ്ചായത്തിലെ നിർധനരായ  വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ട പഠനോപകരണങ്ങൾക്കു പുറമെ  സൗജന്യ സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു മാതൃകയായി യുവമോർച്ച, ബി ജെ പി പ്രവർത്തകർ. അതിന്റെ ഭാഗമായി അഞ്ചാം വാർഡിലും ആറാം വാർഡിലും യുവമോർച്ച, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സ്വാമി ദർശനാനന്ദ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്രീ വിഷ്ണു ബാബുരാജ്, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രമേശൻ പി. എസ്, യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അഖിൽ മോൻ പി. എ 
യുവമോർച്ച പ്രവർത്തകരായ അക്ഷയ്, അഖിൽ അജയൻ തുടങ്ങിയവർ  പങ്കെടുത്തു.

Post a Comment

0 Comments