Latest News
Loading...

തീക്കോയി സഹകരണ ബാങ്കിൽ പരിസ്ഥിതി ദിനാചരണം


തീക്കോയി :തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ "ഹരിതം സഹകരണം " പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനാചരണം നടത്തി. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. വി. ജെ ജോസ് വലിയവീട്ടിൽ പുളിമരതൈകൾ നട്ട് പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു.ബാങ്ക് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പുളിമരതൈകൾ വിതരണം ചെയ്തു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. മുൻവർഷങ്ങളിലും ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ബാങ്ക് പൊതുജനങ്ങൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തിരുന്നു.

Post a Comment

0 Comments