Latest News
Loading...

വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.


ഈരാറ്റുപേട്ട:ഓൺ ലൈൻ പഠനസൗകര്യമില്ലാത്ത കടുവാമൂഴി പി.എം.എസ്.എ പൂക്കോയ തങ്ങൾ മെമ്മോറിയൽ സ്കൂളിലെ20 കുട്ടികൾക്ക് സ്മാർട്ട് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എനിർവ്വഹിച്ചു.

നഗരസഭ ഇ-ലേൺ ചലഞ്ച് പദ്ധതിയിൽപ്പെടുത്തി 10 ഫോണുകളും, സ്കൂൾ പ്രദേശത്തെ കൗൺസിലർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന, സാന്ത്വനം ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ബാക്കി ഫോണുകളും കളക്ട് ചെയത് ഇന്ന് കുട്ടികൾക്ക് വിതരണം ചെയതു.ചടങ്ങിൽ അഡ്വ.വി.പി നാസർ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുഅ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർമാരായ സജീർ ഇസ്മായിൽ, ഷൈമ റസാഖ്, സുനിത ഇസ്മായിൽ, റിയാസ് വാഴമറ്റം, നാസർ വെള്ളൂപ്പറമ്പിൽ, പൂർവ്വ വിദ്യാർത്ഥി പ്രസിഡണ്ട്.ഷാൻ മണ്ണാറാകം, ഷാഹിദ്, സാന്ത്വനം ക്ലബ് ഭാരവാഹികളായ ഷെഫിഖ്, മനാഫ് എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് ആർ ജ്യോതി, സ്വാഗതവും രഹന ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

0 Comments