Latest News
Loading...

വായനാ വാരാചരണം ഉൽഘാടനം

ഈരാറ്റുപേട്ട :മുസ്‌ലിം ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാ വാരാചരണത്തിന്റ ഉൽഘാടനം ഗൂഗിൾ ഫോർമാറ്റിൽ നടന്നു. പ്രശസ്ത മാപ്പിളപ്പാട്ട് ഗെവേഷകനും നിരുപകനുമായ ഫൈസൽ എളേറ്റിൽ ഉൽഘാടനം ചെയ്തു. 

അധ്യാപകനും രചയിതവുമായ രാജേഷ്. കെ. പുതുമന സന്ദേശം നൽകി. തുടർന്ന് നടന്ന പ്രശ്നോത്തരി മത്സരത്തിൽ അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥികൾ വീട്ടുകാരോടൊപ്പം പങ്കെടുത്തു. യു പി., എച്. എസ്, വിഭാഗത്തിലും മത്സരം നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ അധ്യാപകർ വീട്ടിലെത്തി വിതരണം ചെയ്തു. 

ഹെഡ്മിസ്ട്രെസ് ശ്രീദേവി വി.എൻ, എം. എഫ് അബ്ദുൽ കാദർ, മുഹമ്മദ് ലൈസൽ, അൻസാർ അലി, മാഹീൻ, ജവാദ്, റെമീസ്, റീജ ദാവൂദ്, രഹന എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments