Latest News
Loading...

തലപ്പലം പഞ്ചായത്തിലെ കളത്തൂക്കടവ് വാർഡിൽ വലിയ സഹായ പ്രവർത്തനങ്ങൾ


കോവിഡ് ലോകമൊട്ടാകെ ദുരിതം വിതക്കുമ്പോഴും തലപ്പലം പഞ്ചായത്തിലെ കളത്തൂക്കടവ് വാർഡിലെ ജനങ്ങൾക്ക് ആകുലതകളില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സേവനപാതയിൽ മാതൃകയാണ് ജോമി മെംമ്പറും സഹപ്രവർത്തകരും. രണ്ടാം ഘട്ട ലോക്ഡൗണിൽ വാർഡിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയവും, പ്രശംസനീയവുമാണ്.

*പച്ചക്കറി കിറ്റിലെ വിത്യാസ്തത*
 6 കിലോയോളം വരുന്ന പച്ചക്കറി കിറ്റ് ലോക്ഡൗണിന്റെ ആദ്യ വാരത്തിൽ തന്നെ വാർഡിലെ എല്ലാ ഭവനങ്ങളിലും നൽകി.

*കപ്പ വിതരണം*
പെരുമ്പാവൂരിൽ നിന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് വില നൽകി വാങ്ങി എത്തിച്ച പച്ചക്കപ്പ വിതരണം ചെയ്തു

*
ഭക്ഷ്യകിറ്റ് മൂന്നാം ഘട്ടം
 5 തേങ്ങായും, 1 കിലോ അരിപ്പൊടിയും, 1 കിലോ ഉണക്ക കപ്പയും, 1 പായ്ക്കറ്റ് ബ്രെഡും അടങ്ങുന്ന കിറ്റ് മൂന്നാം ഘട്ടമായ് വിതരണം ചെയ്തു.

*കൊറോണ രോഗികൾക്കും കുടുംബങ്ങൾക്കും പ്രത്യേക കരുതൽ*
  വാർഡിലെ കൊറോണ രോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനും അവശ്യ യാത്രകൾക്കും യാതൊരു ബുദ്ധിമുട്ടും വരാതെ പ്രത്യേകം ശ്രദ്ധിച്ചു. കൃത്യമായ ഇടവേളകളിൽ അവരോട് ഫോണിലൂടെ സംസാരിച്ച് മനസ്വീക ആശ്വാസവും നൽകി.

*മറ്റ് രോഗികൾക്കും സ്വാന്തനം*
   വാർഡിലെ മറ്റ് പലവിധ രോഗികൾക്കും മരുന്നും, യാത്ര സൗകര്യങ്ങളും, ആശുപത്രി സേവനങ്ങളും ലഭ്യമാക്കി.

*ഹോമിയോ മരുന്ന് എല്ലാ ഭവനങ്ങളിലും*
  WHO കോവിഡ് പ്രതിരോധ മരുന്നായ് അംഗീകരിച്ച ഹോമിയോ മരുന്ന് വാർഡിലെ എല്ലാ ഭവനങ്ങളിലും രണ്ട് ഘട്ടം നൽകി.

*ആയുർവേദം*
    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ആയുർവേദ മരുന്ന് വാർഡിലെ ആവശ്യക്കാർക്ക് എത്തിച്ചു.

*അണുനാശികരണവും വൃത്തിയാക്കലും*
  കോവിഡ് രോഗികളുടെ ഭവനങ്ങളും സമീപ പ്രദേശങ്ങളും അണുനാശികരണം നടത്തുകയും, വാർഡിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളും വൃത്തിയാക്കുകയും ചെയ്തു.

വാർഡ് വോളന്റിയർമ്മാരായ ബെന്നി കൊച്ചെട്ടൊന്നിൽ, ജിതിൻ കുന്നപ്പള്ളിൽ, അനീഷ് കുമ്മണ്ണൂപ്പറമ്പിൽ എന്നിവരും യുഡിഫ് പ്രവർത്തകരും അടങ്ങുന്ന ടീം ആണ് മെംമ്പറിന്റെ സേവന പ്രവർത്തങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ് ജോമി മെംമ്പർ. ജനങ്ങളെ പരമാവധി പൊതുനിരത്തുകളിൽ ഇറക്കാതെ അവർക്കാവശ്യമായ കാര്യങ്ങൾ വീട്ടിൽ എത്തിച്ചു സമ്പർക്കപരമായ രോഗികളുടെ എണ്ണം കുറക്കുകയാണ് മെംമ്പറുടേം പ്രവർത്തകരുടേം ലക്ഷ്യം.

Post a Comment

0 Comments