Latest News
Loading...

കൂടല്ലൂർ പോസ്റ്റോഫീസ്ന്റെ മുന്നിൽ പ്രതിഷേധധർണ്ണ നടത്തി


 

 കൂടല്ലൂർ: ലക്ഷദ്വീപിൽ കരിനിയമങ്ങൾ നടപ്പിലാക്കി അവിടുത്തെ സമാധാനപ്രിയരായ ജനങ്ങളെ വരിഞ്ഞുമുറുക്കി, ക്രൂരമായി ഉപദ്രവിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കുകയും, കേന്ദ്രം നിയമിച്ചിരിക്കുന്നു അഡ്മിനിസ്ട്രേറ്റെരെ,തിരിച്ചു വിളിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ പ്രതിഷേധധർണ്ണ, കൂടല്ലൂർ പോസ്റ്റോഫീസ്ന്റെ മുന്നിൽ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. സി പി ഐ (എം ) ബ്രാഞ്ച് സെക്രട്ടറി കെ എം ജോസഫ്, കേരള കോൺഗ്രസ് (എം) വാർഡ് പ്രസിഡന്റ്‌ ബിജു കൊല്ലപ്പള്ളി, വാർഡ് മെമ്പർ റ്റീനാ മാളിയേക്കൽ, എൽ ഡി എഫ് നേതാക്കളായ,പി കെ രാജു, സുധീപ് പാറടിയിൽ, പി എൽ മാത്യു, അരുൺ ആന്റണി, അഖിൽ ദേവ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments