Latest News
Loading...

ഓൺലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം ഫെസ്റ്റിന് സമാപനമായി


പാല സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിവന്നിരുന്ന വൈബ്രൻറ്റ് ഫെസ്റ്റ് 2 K 2021 ന് സമാപനമായി. ജൂൺ മാസം ഏഴാം തിയതി J W.Marriott (Dubai) സീനിയർ CDP അഭിലാഷ് എൻ.എൻ ഓൺലൈനായി ഉത്ഘാടനം നിർവഹിച്ച ഹോസ്പിറ്റാലിറ്റി ഫെസ്റ്റിൽ കഴിഞ്ഞ മൂന്നാഴ്ചകൊണ്ട് ഓൺലൈനിൽ ഫുഡ് ഫെസ്റ്റിവൽ,ഇമ്മ്യൂണിറ്റി ഹെൽത്ത് ഡ്രിങ്ക്സ്,വിവിധങ്ങളായ കോക്‌ടെയ്ൽസ്,നാപ്‌കിൻ ഫോൾഡിങ്‌സ്,ടവൽ ആര്ട്ട് തുടങ്ങിയ വ്യത്യസ്തമായ ഇനങ്ങൾ ചെയ്തുകൊണ്ട് വൈബ്രന്റ്റ് ഫെസ്റ്റിനെ വ്യത്യസ്തമാക്കി 2020 ബാച്ചിലെ വിദ്യാർത്ഥികൾ .


ന്യൂസീലൻഡ് ഷെഫ് ദീപക് താക്കൂർ രാജ്‌പുത് നയിച്ച പിസ്സ ആൻഡ് ഇറ്റാലിയൻ ക്യുസീൻ എന്ന വെബ്ബിനാർ കുട്ടികൾക്ക് വിവിധങ്ങളായ പിസകളെ കുറിച്ച് അറിയുവാനും കൂടാതെ യൂറോപ്യൻ രാജ്യങ്ങളുടെ കുക്കറിയെ കുറിച്ച് കൂടുതലായി മനസിലാക്കുവാനും സാധിച്ചു.ലീല ഹോട്ടൽ ഗോവയുടെ GSA റോഷ്‌നി താപ്പ,ഒസൺ ലൈഫ് മദോ റിസോർട്ട് മാനേജർ സജേഷ് കാനാ ,ഒബ്‌റോയ് ഗ്രൂപ്പ് ഹോട്ടൽ ഷെഫ് റോയ്‌സ്റ്റൺ പിൻറ്റൊ,തുടങ്ങിയവരുടെ സാനിധ്യം കുട്ടികൾക്ക് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മേഖലയെ കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിനു സഹായിച്ചു.


യൂറോപ്യൻ രാജ്യങ്ങളിൽ ടൂറിസ്റ്റുകൾ എത്തുവാൻ തുടങ്ങിയെന്നും അടുത്ത രണ്ടു വർഷത്തിനുള്ളിൽ അമ്പതു ലക്ഷത്തോളം തൊഴിലവസരങ്ങൾ ടൂറിസം മേഖലയിൽ ഉടലെടുക്കുമെന്നും എല്ലാ ലോക രാഷ്ട്രങ്ങളും ടൂറിസത്തെയും ഹോസ്പിറ്റാലിറ്റി വ്യവസായത്തേയും കൂടുതൽ പ്രതിനിത്യത്തോടെ നോക്കി കാണുമെന്ന് ഓസ്ട്രിയലിൻ ഷെഫ് ഹെൻട്രി ലിയോസ് പറയുകയുണ്ടായി.

കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനമാണ് ഫെസ്റ്റിനെ അതിൻറ്റെ വിജയത്തിലേക്ക് എത്തിച്ചതെന്ന് കോർഡിനേറ്റർ റ്റിൽവിൻ സാബു അറിയിച്ചു.ഓൺലൈൻ ഫെസ്റ്റ് വിജയകരമാക്കിയതിന്റ്റെ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും.




Post a Comment

0 Comments