Latest News
Loading...

പെട്രോൾ ,ഡീസൽ വില വർദ്ധനവിനെതിരെ ഐ.എൻ.എൽ.ധർണ നടത്തി.

പെട്രോൾ ,ഡീസൽ വില വർദ്ധനവിനെതിരെ ഐ.എൻ.എൽ.ധർണ നടത്തി.
ഈരാറ്റുപേട്ട. അടികടി ജനദ്രോഹ നയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടിലും, പെട്രോൾ ,ഡീസൽ ,പാചക വാതക വില വർദ്ധനവിലും പ്രതിഷേധിച്ചുകൊണ്ട് ഐ.എൻ.എൽ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി പെട്രോൾ പമ്പിനു മുന്നിൽ ധർണ്ണ നടത്തി. ഐ.എൻ.എൽ.ജില്ല ജന.സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ ധർണ്ണ ഉൽഘാടനം ചെയ്തു.ജന ദ്രോഹ നടപടികൾ കേന്ദ്ര സർക്കാർ തിരിത്തിയില്ലങ്കിൽ ജില്ലയിൽ ശക്തമായ സമരപരിപാടികൾക്ക് ഐ.എൻ.എൽ നേതൃത്വം കൊടുക്കുമെന്നും ജില്ലാ .ജന:സെക്രടറി പറഞ്ഞു.ജില്ലാ കമ്മറ്റിയംഗം കബീർ കീഴേടം അദ്ധ്യക്ഷത വഹിച്ചു.നവാസ്പ്പെരിയാർ സ്വാഗതം പറഞ്ഞു യുസുഫ് ഐഡിയൽ, കെ.ഇ.സുബൈർ എന്നിവർ ആശംസ അർപ്പിച്ചു.


Post a Comment

0 Comments