Latest News
Loading...

കുടിവെള്ളത്തിൽ കളനാശിനി തളിച്ചവരെ കണ്ടെത്തി ശിക്ഷനടപടികൾ സ്വീകരിക്കണമെന്ന് ആംആദ്മി

പാലാ : പാലാ നിവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന വാട്ടർ അതോറിറ്റി വക പമ്പ് ഹൗസിനു തൊട്ടു മുകളിൽ സാമൂഹ്യവിരുദ്ധർ കളനാശിനി തളിച്ചതിനു മുനിസിപ്പൽ ചെയർമ്മാന്റെ ചെയ്മ്പറിൽ എത്തി രേഖാമൂലം പരാതി കൊടുത്ത ആംആദ്മി പാർട്ടി മണ്ഡലം കോർഡിനേറ്റർ ജയേഷ് ജോർജ്, സെക്രട്ടറി ജോയി കളരിക്കൽ എന്നിവരുടെ പേരിൽ പോലീസ്, കേസ് എടുത്ത നടപടി തികച്ചും ജനാധിപധ്യ വിരുദ്ധവും അപലനീയവുമാണ്.

 പകർച്ച വ്യാധികളിൽ ഉഴലുന്ന പൊതുജങ്ങൾക്കു, കളനാശിനി കലർന്ന വെള്ളം വിതരണം ചെയ്യുന്നത് ദുരന്തങ്ങൾക്കു വഴിവെയ്‌ക്കുമെന്നിരിക്കെ, തെറ്റ് ചെയ്തവനെ കണ്ടെത്തി ശിക്ഷിക്കാതെ, അതു ചൂണ്ടി കാണിച്ച പൊതുപ്രവർത്തകരെ കള്ള കേസിൽ കുടുക്കി മനോവീര്യം കെടുത്തുന്നത് നീതികരിക്കാനാവില്ല എന്നും, എത്രയും വേഗം ആംആദ്മി പ്രവർത്തകർക്കെതിരെ ഉള്ള കേസ് പിൻവലിച്ചു കുടിവെള്ളത്തിൽ കളനാശിനി തളിച്ചവരെ കണ്ടെത്തി ശിക്ഷനടപടികൾ സ്വീകരിക്കണമെന്ന് ആംആദ്മി പാർട്ടി ജില്ലാ ഘടകം ആവശ്യപ്പെട്ടു. 

ജില്ലാ കോർഡിനേറ്റർ അഡ്വ. ബിനോയ്‌ പുല്ലത്തിൽ ആധ്യക്ഷത വഹിച്ചു. അഡീഷണൽ കോർഡിനേറ്റർ ജോർജ് ജോസഫ് പകലോമാറ്റോം, മണ്ഡലം കോർഡിനേറ്റർമാരായ ജോയി തോമസ് ആനിതോട്ടം, അഡ്വ. സന്തോഷ്‌ തോമസ് കണ്ടഞ്ചിറ, ബാലകൃഷ്ണൻ നായർ, ജോബി കടനാട്, ടെന്നി കിഴപറയാർ, ബിനു കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments