Latest News
Loading...

വായനവാരാചരണം പരിപാടികളുമായി അമ്പാറനിരപ്പേൽ സെന്റ് ജോൺസ് സ്കൂൾ

അമ്പാറനിരപ്പേൽ : മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങളാണ് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് സ്കൂൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂൺ 19 വായനാദിനത്തിൽ സ്കൂൾ മാനേജർ റവ.ഫാ ജോസഫ് മുണ്ടയ്ക്കൽ സന്ദേശം നൽകുകയും വായനാവാരം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. 


സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേരി സെബാസ്റ്റ്യൻ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംവദിക്കും. ഒരാഴ്ച നീളുന്ന മത്സരങ്ങളാണ് കുട്ടികൾക്കായി സ്കൂൾ തലത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഓരോ ദിവസങ്ങളിലുമായി വായനാ മത്സരം, പ്രസംഗം , കവിതാലാപനം, ക്വിസ്സ്, പോസ്റ്റർ നിർമ്മാണം, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ വിവിധ മത്സരപരിപാടികൾ കുട്ടികൾക്കായി നടത്തപ്പെടുന്നു.

 അക്ഷരലോകത്തേയ്ക്കു യാത്ര ചെയ്യാം എന്ന ആപ്തവാക്യം മുൻ നിർത്തിക്കൊണ്ടാണ് സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ ഈ വായന വാരത്തെ എതിരേൽക്കുന്നത്.

Post a Comment

0 Comments