Latest News
Loading...

ഇന്ധന വില വർദ്ധനക്കെതിരെ പാലാമണ്ഡലം കോൺഗ്രസ് കമ്മറ്റി ധർണ നടത്തി.

കേന്ദ്ര സർക്കാരിൻ്റെ തുടർച്ചയായ പെട്രോൾ- ഡീസൽ വില വർദ്ധനക്കെതിരെ പാലാമണ്ഡലം കോൺഗ്രസ് കമ്മറ്റി റിലയൻസ് പമ്പിന് മുന്നിൽ ധർണ നടത്തി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി വർദ്ധനവ് പിൻവലിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ കമ്മറ്റി പ്രസിഡൻ്റ്
പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.സാമ്പത്തിക തകർച്ചകൊണ്ടും കോവിഡുമൂലവും നരകജീവിതം നയിക്കുന്ന ജനത്തെ കേന്ദ്ര സർക്കാർ കൊള്ളയടിക്കുകയാണെന്നും 
ഇത്തരത്തിലുള്ള ജനദ്രോഹ നയങ്ങൾ സർക്കാർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് ബിജോയി എബ്രാഹം. അദ്ധ്യക്ഷത വഹിച്ചു.

ജോൺസി നോബിൾ, ഷോജി ഗോപി, പ്രിൻസ് വി.സി, R. മനോജ്, തോമസ് ആർ.വി.ജോസ്, മാത്യു കണ്ടത്തിപ്പറമ്പിൽ, ' വക്കച്ചൻമേനാം പറമ്പിൽ, ബാബു കുഴിവേലിൽ, ബിനോയി കണ്ടത്തിൽ, ജോയി മഠത്തിൽ, സജോ വട്ടക്കുന്നേൽ, അലോഷി റോയി, കിരൺ അരീക്കൽ, റെജി ആൻ്റണി, അലക്സ് ആൻ്റണി, സെബാസ്റ്റ്യൻ പനയ്ക്കൽ ,അർജുൻ സാബു, അമൽ ജോസ്, ആൽവി റോയി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments