Latest News
Loading...

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ കോവിഡ് ആന്റിജെൻ ടെസ്റ്റ്.

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് 28/06/2021 മുതൽ 06/07/2021 വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ  കോവിഡ് ആന്റിജെൻ ടെസ്റ്റ് നടത്തും. ലോക്ക്ഡൌണിനോടനുബന്ധിച്ച് നടത്തിയ കൃത്യവും സൂക്ഷ്മവും പഴുതടച്ചതുമായ പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമായി 210 ന് മുകളിൽ ആയിരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം വെറും 8 ആക്കി കുറയ്ക്കാൻ സാധിച്ചു. 

ലോക്ക്ഡൌൺ പിൻവലിച്ച സാഹചര്യത്തിൽ രോഗം പടർന്നു പിടിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇത്തരത്തിലുള്ള ബ്രഹത്തായ ഉദ്യമവുമായി മുന്നോട്ട് പോകുന്നത് എന്ന് പ്രസിഡന്റ് ശ്രീ ജോയി കല്ലുപുര പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീ ലളിത മോഹനൻ സ്ഥിരം സമിതി ചെയർമാൻമാരായ സച്ചിൻ സദാശിവൻ, ബിൻസി സാവിയോ, ആൻസി സഖറിയാസ് തുടങ്ങിയവരും പദ്ധതിക്ക് ആശംസകൾ അറിയിച്ചു. 

വാർഡ് മെമ്പർമാരും ഹെൽത്ത് അധികൃതരും പൂർണ്ണ പിന്തുണ നൽകിയതോടെ പദ്ധതി യാഥാർത്ഥ്യമായി. ഓട്ടോറിക്ഷ തൊഴിലാളികൾ, കടയുടമകൾ തുടങ്ങി ജനങ്ങളുമായി നിരന്തരം ഇടപെടുന്നവരെയാണ് ആദ്യഘട്ടത്തിൽ കൂടുതൽ ടെസ്റ്റിന് വിധേയമാക്കുന്നത്.




Post a Comment

0 Comments