Latest News
Loading...

മുറ്റത്തെ തൈമരം പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ മെമ്പര്‍ രമ മോഹന്‍ ' മുറ്റത്തെ തൈ മരം' പദ്ധതി നടപ്പിലാക്കുന്നു. കുട്ടികള്‍ മരം നടുകയും വരുന്ന ഒരു വര്‍ഷക്കാലം കുട്ടികള്‍ ഈ മരതൈക്ക് വളം ഇടുകയും വെള്ളമൊഴിക്കുകയും ഈ തൈകളോട് കൂട്ടുകയും ചെയ്യും. ഈ കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പോകുമ്പോള്‍ ഏറ്റവും നന്നായി ഈ മരത്തെ പരിപാലിച്ച കുട്ടിക്ക് സമ്മാനം നല്കുന്നതാണ് പദ്ധതി.

അറിവിനെയും വര്‍ണങ്ങളുടെയും പുതിയ ലോകത്തേക്ക് പ്രവേശിക്കുന്ന ഈ കുട്ടികള്‍ക്ക് ഓരോ സമ്മാനപ്പൊതിയും കരുതിയിട്ടുണ്ട്. പൂഞ്ഞാര്‍ പനച്ചികപ്പാറ അംഗന്‍വാടിയില്‍ നാളെ രാവിലെ 11ന് അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments