Latest News
Loading...

മുറ്റത്തെ തൈമരം പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം

പൂഞ്ഞാർ : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ മെമ്പര്‍ രമ മോഹന്റെ നേതൃത്വത്തിൽ മുറ്റത്തെ തൈ മരം പദ്ധതി നടപ്പിലാക്കുന്നു. കുട്ടികൾക്കിടയിൽ പ്രകൃതിയോടുള്ള സ്നേഹം വർധിപ്പിക്കുന്ന വഴി പ്രകൃതി സംരക്ഷണം ഉറപാകലാണ് പദ്ധതിയുടെ ലക്ഷ്യം. അംഗന വാടിയിലേ കുട്ടികള്‍ മരം നടുന്നതിനൊപ്പം ഒരു വര്‍ഷക്കാലം അതിന്റെ സംരക്ഷണവും അവർ തന്നെ ഏറ്റെടുക്കുന്നു.തുടർന്ന് കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പോകുമ്പോള്‍ ഏറ്റവും നന്നായി മരത്തെ പരിപാലിച്ച കുട്ടിക്ക് സമ്മാനം നല്കുന്നതാണ് പദ്ധതി. 

പൂഞ്ഞാർ ബ്ലോക്ക് ഡിവിഷന്റെ കീഴിലേ 9 അംഗൻവാടികളിലായി 128 കുട്ടികൾകായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂഞ്ഞാര്‍ പനച്ചികപ്പാറ അംഗന്‍വാടിയില്‍ രാവിലെ 11ന് നടന്ന ചടങ്ങിൽ അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തഗം രമ മോഹൻ,പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ, വൈസ് പ്രസിഡന്റ്‌ തോമസുകുട്ടി കരിയാപുരയിടം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, ഗ്രാമ പഞ്ചായത്തഗങ്ങളായ ബിന്ദു അജി,വിഷ്ണു രാജ് വി ആർ, രഞ്ജിത്ത് എം ആർ, ഐ സി ഡി എസ് സൂപ്പർവൈസർ ജ്യോതി എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments