Latest News
Loading...

വനം കൊള്ളയ്ക്കതിരെ B.J.P പ്രതിഷേധ ധർണ്ണ

1000 കോടിയുടെ വനം കൊളള നടത്തിയ ഉദ്യോഗസ്ഥ മാഫിയ സംഘങ്ങളെ തുറങ്കിലടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി ബി ജെ പി നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ബിജെപി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ K SEB ആഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിലിന്റെ അദ്ധ്യക്ഷതയിൽ ബി ജെ പി ജില്ലാ കമ്മിറ്റിയംഗം പൂഞ്ഞാർ മാത്യൂ ഉദ്ഘാടനം ചെയ്തു

ഒന്നാം പിണറായി സർക്കാരിലെ റവന്യൂ, വനം മന്ത്രിമാർ നടത്തിയ ഗൂഡാ ലോചനയുടെ ഫലമാണ് നൂറ് കണക്കിന് മരങ്ങൾ മുറിച്ചു കടത്താൻ ഇടയാക്കിയതെന്നും, സംസ്ഥാനത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച വരെയെല്ലാം നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുന്നതിന് കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്ന് പൂഞ്ഞാർ മാത്യൂ ആവശ്യപ്പെട്ടു

Post a Comment

0 Comments