Latest News
Loading...

പദയാത്ര നടത്തി

പാലാ:-ഇടതുപക്ഷ സർക്കാരിന്റെ ആയിരം കോടി വനം കൊള്ളക്കെതിരെ ബിജെപി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത് പദയാത്ര ഉദ്ഘാടനം ചെയ്തു. കടയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര പന്ത്രണ്ടാം മൈലിൽ സമാപിച്ചു. 

കർഷക മോർച്ച ജില്ലാ സെക്രട്ടറി കണ്ണൻ ജി.നാഥ്, ബിജെപി മുത്തോലി പഞ്ചായത്ത് ജന.സെക്രട്ടറി സുനിൽ കൊഴിഞ്ഞൂർ, മണ്ഡലം കമ്മിറ്റിയംഗം മണിലാൽ,ബൂത്ത് ഭാരവാഹികളായ പങ്കജാക്ഷൻ, സനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പദയാത്ര നടത്തിയത്.




Post a Comment

0 Comments