Latest News
Loading...

രാമപുരത്ത് B.J.P നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ സമരം

രാമപുരം സർക്കാർ ആശുപത്രിയിൽ പൊതുജനങ്ങൾക്കുള്ള വാക് സിൻ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച ബിജെപി നേതൃത്വ ത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ സമരം നടത്തി ബിജെപി സംസ്ഥാന സമിതിയംഗം എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു. വാക്സിൻ വിതര ണം ആശുപത്രി അധികൃതർ അട്ടിമറിക്കുകയാണെന്ന് ബിജെപി ആരോ പിച്ചു.

പലതവണ വാക്സിനേഷനായെത്തിയ ആളുകൾ, വാക്സിൻ ലഭിക്കാ തെ മടങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിഷേധരംഗത്തെ ത്തിയത്. 100 ദിവസം പിന്നിട്ടിട്ടും രണ്ടാം വാക്സിനെടുക്കാൻ കഴിയാ ത്തവരുണ്ട്. ആശുപത്രിയിൽ വാക്സിനുകൾ ഇഷ്ടക്കാർക്കായി മാറ്റുക യാണെന്നും അങ്ങനെ ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ വെല്ലുവിളിക്കു ന്നതായും എൻ ഹരി പറഞ്ഞു.

വാക്സിൻ വിതരണത്തിലെ അപാകതകളെ സംബന്ധിച്ച് അന്വേഷണം നടത്തിയവരോട് വാക്സിൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ ധിക്കാരപൂർ വമായ മറുപടി നല്കിയെന്നും ആക്ഷേപമുണ്ട്. ധർണസമരത്തിൽ ബി ജെപി പഞ്ചായത്ത് പ്രസിഡന്റ് ജയൻ കരുണാകരൻ, പഞ്ചായത്ത് അംഗ ങ്ങളായ രജി ജയൻ, കവിത മനോജ്, സുശീല മനോജ്, ദീപു മേതിരി ശശിധരൻ നായർ, പ്രകാശ് മംഗലത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments