Latest News
Loading...

B.J.P പാലാ നിയോജക മണ്ഡലം കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി.

പാലാ :- ബിജെപി സംസ്ഥാന പ്രസിഡന്റിനെയും നേതാക്കളെയും 
കള്ളക്കേസിൽ കുടുക്കുന്നതിരെ  സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ബിജെപി പാലാ മണ്ഡലം കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ളാലം പാലം ജംഗ്ഷനിൽ സത്യാഗ്രഹ സമരം നടന്നു. ബിജെപി മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എൻ.പി.കൃഷ്ണകുമാർ സമരം ഉദ്ഘാടനം ചെയ്തു. 

ആയിരം കോടിയുടെ വനം കൊള്ള നടത്തിയ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും യാതൊരുവിധ തെളിവുകളുമില്ലാതെ ബിജെപിയുടെ നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത് പ്രതിഷേധാർഹമാണെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപി നിയോജക  മണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത് അധ്യക്ഷത വഹിച്ചു. 

ബിജെപി സംസ്ഥാന സമിതിയംഗം എൻ.കെ.ശശികുമാർ , മണ്ഡലം ജനറൽ സെക്രട്ടറി സരീഷ്കുമാർ , മണ്ഡലം സെക്രട്ടറി അനിൽ പല്ലാട്ട് , ജില്ലാ കമ്മിറ്റിയംഗം സദാശിവൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ സി.മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments