Latest News
Loading...

ലക്ഷ്മി വി നായർ ക്ക് BJP യുടെ ആദരം .

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗർ ആയി ഇടം നേടിയ പൂഞ്ഞാര്‍ കുന്നോന്നി പള്ളിക്കുന്നേൽ വിജയകുമാറിന്റെ മകൾ ലക്ഷ്മി വി നായർ ക്ക് ബി ജെ പി യുടെ ആദരം . 112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ത്ഥികളില്‍, ഏഷ്യ പസഫിക് റീജിയണില്‍ നിന്നും പ്രവേശനം ലഭിച്ചത് ലക്ഷ്മിക്ക് മാത്രമാണ്. പൂഞ്ഞാര്‍ എസ്എംവി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി വി നായരെ ബി ജെ പി ജില്ലാ അധ്യക്ഷൻ അഡ്വ. നോബിൾ മാത്യു പൊന്നാടയും മെമെന്റൊയും നൽകി ആദരിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സമിതി യംഗം പൂഞ്ഞാർ മാത്യു, ആർ സുനിൽകുമാർ, സോമരാജൻ ആറ്റുവേലിൽ, പി കെ രാജപ്പൻ,എം വി പ്രദീപ്‌ കുമാർ, സലി പി വി, റെജിമോൻ കൊച്ചുറുമ്പിൽ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments