Latest News
Loading...

കടനാട് പഞ്ചായത്ത് ഭരണ സമിതി അക്ഷര വിരോധികളോ - ബിജെപി


 3 മാസമായി രാത്രിയും പകലും തുറന്നു കിടക്കുന്ന കടനാട് പഞ്ചായത്ത് ഓഫിസിന്റെ കൺമുന്നിലുള്ള വായനശാലയുടെ അവസ്ഥ അക്ഷര സ്നേഹികളുടെ കരൾ പിടയുന്ന കാഴ്ച്ചയാണ്.

അതേ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിലെ അവശിഷ്ടങ്ങൾ നിക്ഷേപിക്കുവാനും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും അഴിഞ്ഞാട്ട കേന്ദ്രവുമായി മാറ്റിയിരിക്കുകയാണ്  വായനശാല.

വായനാദിനാഘോഷം വർഷത്തിലൊരിക്കൽ നടത്തുന്ന ഭരണ കർത്താക്കളുടെ മൂക്കിന് താഴെ നടക്കുന ഈ കൊള്ളരുതായ്മ അവസാനിപ്പിച്ചേ മതിയാകൂ.

ബിജെപി കടനാട് പഞ്ചായത്തുകമ്മറ്റി പ്രസിഡന്റ് നന്ദകുമാർ പാലക്കുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സാംകുമാർ , യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ , തുടങ്ങിയവർ സംസാരിച്ചു.

അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായി സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്നും പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Post a Comment

0 Comments