Latest News
Loading...

ബിജെപിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരത എന്ന് അഡ്വക്കേറ്റ് എസ്.ജയസൂര്യൻ.

പാലാ:-പോലീസിനെയും അധികാരത്തെയും ഉപയോഗിച്ചുകൊണ്ട് കേരളത്തിൽ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഐഎം ശ്രമിക്കുന്നത് അതിൻറെ മുന്നോടിയായിട്ടാണ് സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ ആക്രമിക്കാനുള്ള ശ്രമം. ഇല്ലാത്ത കേസുകളുണ്ടെന്ന് പ്രചരിപ്പിക്കുവാൻ പോലീസ് സംവിധാനത്തെ ഭരണകൂടം ഉപയോഗിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു . 

കുഴൽപ്പണ കേസും സുന്ദര യുടെ ആരോപണവും സി കെ ജാനുവും ആയി ബന്ധപ്പെട്ട പ്രചരണവും ഉൾപ്പെടെ നിരവധിയായ ആക്രമണങ്ങളാണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ കേരളത്തിലെ ഗവൺ മെൻറ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലായിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്. ജയസൂര്യൻ . 

നിയോജക മണ്ഡലം പ്രസിഡണ്ട്  രഞ്ജിത്ത് മീനാ ഭവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം അംഗം  സോമൻ തച്ചേട്ട് , ജില്ലാ കമ്മിറ്റി അംഗം  സദാശിവൻ കരൂർ , നിയോജകമണ്ഡലം കമ്മിറ്റിയംഗം  സജീവൻ പാറക്കടവിൽ, ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് മഹേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.. പാലാ നിയോജക മണ്ഡലത്തിലെ 150 തോളം കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രതിഷേധ സമരങ്ങൾ നടന്നു.

Post a Comment

0 Comments